#

VICAR'S MESSAGE

പ്രിയപ്പെട്ട ഇടവകാംഗങ്ങളെ,

നമ്മുടെ ദേവാലയത്തിന്റ പേരിൽ ഒരു വെബ്സൈറ്റ് 2013-ൽ ആരംഭിച്ച വിവരം ഏവർക്കും അറിവുള്ളതാണല്ലോ . എന്നാൽ വിവിധകാരണങ്ങളാൽ അത് കാര്യക്ഷമമായി പ്രവർത്തിപ്പിച്ചുകൊണ്ടു പോകുവാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. ഇപ്പോൾ അത് update ചെയ്‌തുകൊണ്ടുപോകാൻ ഒരു ശ്രമം നടത്തുകയാണ്. ഇടവക ട്രസ്‌റ്റി തന്നെ അതിൻ്റെ ചുമതല ഏറ്റെടുത്ത് നടത്തുവാൻ ശ്രമിക്കുന്നു. ഒരു പരിധിവരെയെങ്കിലും അത് വിജയിക്കുമെന്ന് കരുതുന്നു. ദേവാലയ സംബന്ധമായ വിവരങ്ങൾ ,ആരാധനാ സംബന്ധമായ വിവരങ്ങൾ , വിവാഹം ,ചരമ അറിയിപ്പുകൾ ആദിയായ വിവരങ്ങൾ, പൊതുവായ അറിയിപ്പുകൾ മുതലായവ ഉൾകൊള്ളിക്കുവാൻ ശ്രമിക്കുന്നു. സഭാവാർത്തകൾ, സൺഡേസ്‌ക്കൂൾ, യുവജനപ്രസ്ഥാനം തുടങ്ങിയ ആദ്ധ്യാത്മിക സംഘടനാ വാർത്തകൾ യഥാസമയം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടവകയിൽ നിന്നും വിദൂരത്ത് താമസിക്കുന്നവരുമായി നല്ല രീതിയിൽ ആശയവിനിമയം സജീവമാക്കി നിലനിർത്തുവാൻ ശ്രമിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം നിങ്ങളുടെ വികാരി
ഫാ തോമസ് കെ ചാക്കോ, നരിയാപുരം